Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stray Dogs

തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം; രാ​ജ​സ്ഥാ​നി​ൽ ര​ണ്ട് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ജാ​ല​വാ​റി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് വ​യ​സു​കാ​രി മ​രി​ച്ചു. ബാ​ര​ൻ സ്വ​ദേ​ശി രാ​ജു​ലാ​ലി​ന്‍റ മ​ക​ൾ ഗൗ​രി​യാ​ണ് മ​രി​ച്ച​ത്.

താ​ത്കാ​ലി​ക​മാ​യി കെ​ട്ടി​യു​ണ്ടാ​ക്കി​യ ടെ​ന്‍റി​നു​ള്ളി​ൽ പി​താ​വി​നും സ​ഹോ​ദ​രി​ക്കു​മൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു ഗൗ​രി. ഏ​ഴോ എ​ട്ടോ നാ​യ്ക്ക​ൾ കു​ട്ടി​യെ ക​ടി​ച്ച് 50 മീ​റ്റ​റോ​ളം ദൂ​രേ​യ്ക്ക് വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര്യ​യു​ടെ പ്ര​സ​വ സം​ബ​ന്ധ​മാ​യ ചി​കി​ത്സ​യ്ക്കാ​യി ജ​ല​വാ​റി​ൽ എ​ത്തി​യ​താ​യി​രു​ന്നു രാ​ജു​ലാ​ലും കു​ടും​ബ​വും. ഭാ​ര്യ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഉ​റ​ക്ക​ത്തി​നി​ടെ ഒ​രു നാ​യ രാ​ജു​ലാ​ലി​ന്‍റെ വി​ര​ലി​ൽ ക​ടി​ച്ച​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം ഉ​ണ​ർ​ന്ന​ത്. ഗൗ​രി​യെ നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട അ​ദ്ദേ​ഹം കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റ്മോ​ർ​ട്ടം വേ​ണ്ടെ​ന്ന് കു​ടും​ബം അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.

തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം ത​ട​യാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

National

തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നു

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളെ കൊ​​​ന്നൊ‌​​​ടു​​​ക്കു​​​ന്ന​​​തു തു​​​ട​​​രു​​​ന്നു. ജ​​​ഗ്തി​​​യാ​​​ൽ ജി​​​ല്ല​​​യി​​​ലെ പെ​​​ഗാ​​​ഡ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം 300 തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളെ വി​​​ഷം ​​​കു​​​ത്തി​​​വ​​​ച്ചു കൊ​​​ന്നു.

സ​​​ർ​​​പ​​​ഞ്ചു​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് നാ​​​യ്ക്ക​​​ളെ കൊ​​​ല്ലു​​​ന്ന​​​ത്. ഈ ​​​മാ​​​സം തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 900 തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളെ കൊ​​​ന്നു.

മൃഗസ്നേഹികളുടെ എതിർപ്പ് വകവയ്ക്കാതെയാണ് അധികൃതർ നായ്ക്കളെ കൊന്നു തള്ളുന്നത്.

 

National

ഹൈദരാബാദിനു സമീപം 100 തെരുവുനായ്ക്കളെ വിഷംകൊടുത്തു കൊന്നു

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലെ ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​നു സ​​​മീ​​​പം 100 തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളെ വി​​​ഷം​​​കൊ​​​ടു​​​ത്തു കൊ​​​ന്നു.

ഈ ​​​മാ​​​സം 19ന് യാ​​​ച്ചാ​​​രം ഗ്രാ​​​മ​​​ത്തി​​​ൽ ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ സ​​​ർ​​​പ​​​ഞ്ചി​​​നും മ​​​റ്റു ര​​​ണ്ടു പേ​​​ർ​​​ക്കും എ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു.

തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ഈ ​​​മാ​​​സം അ​​​ഞ്ഞൂ​​​റോ​​​ളം തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളെ കൊ​​​ന്നി​​​രു​​​ന്നു.

National

'സ്‌നേഹമുണ്ടെങ്കില്‍ തെരുവുനായകളെ വീട്ടില്‍ കൊണ്ടുപോയി വളര്‍ത്തൂ', മേനക ഗാന്ധിക്കെതിരേ സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരുവ് നായ പ്രശ്‌നവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, മൃഗസംരക്ഷണ പ്രവര്‍ത്തകയും ബിജെപി നേതാവുമായ മേനക ഗാന്ധിക്കെതിരെയും മൃഗസ്നേഹികളുടെ വാദങ്ങള്‍ക്കെതിരെയും സുപ്രീംകോടതിയില്‍ രൂക്ഷവിമര്‍ശനം.

തെരുവ് നായകളെ അവയുടെ ആവാസവ്യവസ്ഥയില്‍ നിന്ന് മാറ്റാന്‍ പാടില്ലെന്ന മേനക ഗാന്ധിയുടെയും എന്‍ജിഒകളുടെയും നിലപാട് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിവിധ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു.

നായകളെ വന്ധ്യംകരണത്തിന് ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തിരികെ വിടണമെന്ന നിയമം കൊണ്ടുവരാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഇത്തരം സംഘടനകളാണെന്ന് കോടതിയില്‍ ആരോപണമുയര്‍ന്നു. നായകള്‍ക്ക് മനുഷ്യരേക്കാള്‍ പ്രാധാന്യം നല്‍കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

'നായകളോട് അമിതമായ സ്‌നേഹമുള്ളവര്‍ അവയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി വളര്‍ത്തട്ടെ, പൊതുജനങ്ങളെ കടിക്കാന്‍ തെരുവില്‍ വിടരുത്' എന്ന് ജസ്റ്റീസ് വിക്രം നാഥ് പരാമര്‍ശിച്ചു. തന്‍റെ അഭിഭാഷക ജീവിതത്തിൽ മനുഷ്യർക്ക് വേണ്ടി ഇത്രയും ശക്തമായ വാദം താന്‍ കേട്ടിട്ടില്ലെന്നും ജസ്റ്റീസ് വിക്രം നാഥ് പറഞ്ഞു. 

മേനക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വാദിക്കുന്ന മൃഗസംരക്ഷണ നിയമങ്ങള്‍ പലപ്പോഴും നായകളെ നിയന്ത്രിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തടസമാകുന്നുവെന്ന് വാദമുയര്‍ന്നു. നായകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവ കടിക്കുന്നതിനും ഉത്തരവാദികളായിരിക്കണമെന്ന് കോടതി വ്യക്തമാക്കി.

മനുഷ്യന്‍റെ ജീവിക്കാനുള്ള അവകാശത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും, നായകളുടെ അവകാശങ്ങള്‍ അതിന് താഴെ മാത്രമേ വരൂ എന്നും കോടതിയില്‍ വാദമുയര്‍ന്നു. 

തെരുവ് നായകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനും അക്രമങ്ങള്‍ കൂടുന്നതിനും കാരണമാകുന്നത് നിലവിലെ നിയമങ്ങളിലെ അശാസ്ത്രീയതയാണെന്നും അത് തിരുത്തണമെന്നും കോടതിയില്‍ ആവശ്യമുയര്‍ന്നു. തെരുവ് നായകളുടെ ആക്രമണം മൂലമുണ്ടാകുന്ന ഓരോ പരിക്കിനും മരണത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ വലിയ തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കേസില്‍ വാദം തുടരുകയാണ്.

National

തെരുവുനായകള്‍ക്കു കൗണ്‍സലിംഗ് നല്‍കാം; പരിഹാസവുമായി സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: തെ​രു​വു​നാ​യ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഏ​ക പോം​വ​ഴി ഇ​നി തെ​രു​വു​നാ​യ​ക​ള്‍​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കു​ന്ന​ത് മാ​ത്ര​മെ​ന്ന് സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഹാ​സം. തെ​രു​വു​നാ​യ പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലെ വാ​ദം കേ​ള്‍​ക്ക​വെ​യാ​യി​രു​ന്നു കോ​ട​തി​യു​ടെ പ​രി​ഹാ​സം.

ജ​സ്റ്റീ​സ് വി​ക്രം നാ​ഥ്, ജ​സ്റ്റീ​സ് സ​ന്ദീ​പ് മെ​ഹ്ത, ജ​സ്റ്റീ​സ് എ​ന്‍.​വി. അ​ഞ്ജാ​രി​യ എ​ന്നി​വ​ര​ട​ങ്ങി​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് കേ​സ് കേ​ട്ട​ത്. ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള പ​രി​ഹാ​ര​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യ​വേ​യാ​ണ് ജ​സ്റ്റീ​സ് മെ​ഹ്ത​യു​ടെ ഈ ​പ​രാ​മ​ര്‍​ശം.

"ക​ടി മാ​ത്ര​മ​ല്ല, നാ​യ്ക്ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന ഭീ​തി കൊ​ണ്ടും അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്നു. രാ​വി​ലെ ഏ​ത് നാ​യ ഏ​ത് മൂ​ഡി​ലാ​ണെ​ന്ന് എ​ങ്ങ​നെ തി​രി​ച്ച​റി​യും?' എ​ന്ന് ചോ​ദി​ച്ച ജ​സ്റ്റീ​സ് മെ​ഹ്ത, തു​ട​ര്‍​ന്നാ​ണ് നാ​യ​ക​ള്‍​ക്ക് കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കു​ന്ന​ത് മാ​ത്ര​മാ​ണ് ഇ​നി ഏ​ക പോം​വ​ഴി​യെ​ന്ന പ​രി​ഹാ​സം ന​ട​ത്തി​യ​ത്.

സ്‌​കൂ​ളു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ല്‍ നി​ന്നും തെ​രു​വു​നാ​യ്ക്ക​ളെ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി നേ​ര​ത്തെ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. സ്റ്റെ​റി​ലൈ​സേ​ഷ​നും വാ​ക്‌​സി​നേ​ഷ​നും ന​ട​ത്തി​തെ​രു​വു​നാ​യ്ക്ക​ളെ ഷെ​ല്‍​ട്ട​റു​ക​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ആ​നി​മ​ല്‍ ബ​ര്‍​ത്ത് ക​ണ്‍​ട്രോ​ള്‍ നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

എ​ന്നാ​ല്‍ കോ​ട​തി​യു​ടെ ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​ല്‍ കോ​ട​തി ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. തെ​രു​വു​നാ​യ പ്ര​ശ്‌​ന​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത സം​സ്ഥാ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ജ​സ്റ്റീ​സ് വി​ക്രം​നാ​ഥ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ഹൈ​വേ​ക​ളി​ലെ അ​പ​ക​ട​ങ്ങ​ള്‍, സ്‌​കൂ​ളു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും നാ​യ്ക്ക​ളു​ടെ സാ​ന്നി​ധ്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും വാ​ദ​ത്തി​നി​ടെ ച​ര്‍​ച്ച​യാ​യി. സം​സ്ഥാ​ന​ങ്ങ​ളു​ടെ കം​പ്ല​യ​ന്‍​സ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷം കൂ​ടു​ത​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് സൂ​ചി​പ്പി​ച്ച കോ​ട​തി കേ​സി​ല്‍ തൊ​ട്ട​ടു​ത്ത ദി​വ​സം വീ​ണ്ടും വാ​ദം കേ​ള്‍​ക്കും.

National

തെരുവുനായ വിഷയം; കടുപ്പിച്ച് സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: തെ​​​രു​​​വു​​​നാ​​​യ വി​​​ഷ​​​യ​​​ത്തി​​​ൽ എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും കേ​​​ന്ദ്ര ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ​​​യും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ത​​​ള്ളി സു​​​പ്രീം​​​കോ​​​ട​​​തി.

തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളു​​​ടെ വ​​​ന്ധ്യം​​​ക​​​ര​​​ണം, വി​​​ര​​​മ​​​രു​​​ന്ന്, പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പ് എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഓ​​​രോ സം​​​സ്ഥാ​​​ന​​​വും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള റി​​​പ്പോ​​​ർ​​​ട്ട് (ആ​​​നി​​​മ​​​ൽ ബ​​​ർ​​​ത്ത് കണ്‍ട്രോള്‍- എ​​​ബി​​​സി) സ​​​മ​​​ർ​​​പ്പി​​​കക്കല്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ട് നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

എ​​​ന്നാ​​​ൽ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കി ഓ​​​ണ്‍ലൈ​​​നാ​​​യി ഹാ​​​ജ​​​രാ​​​കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സോ​​​ളി​​​സി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ തു​​​ഷാ​​​ർ മേ​​​ത്ത​​​യാ​​​ണു ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി​​​ക്രം നാ​​​ഥ്, സ​​​ന്ദീ​​​പ് മേ​​​ത്ത എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ചി​​​നെ സ​​​മീ​​​പി​​​ച്ച​​​ത്. രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ഈ ​​​ആ​​​വ​​​ശ്യം ബെ​​​ഞ്ച് നി​​​ഷേ​​​ധി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന​​​ സ​​​ർ​​​ക്കാ​​​രു​​​ക​​​ളും മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നും പ​​​രി​​​ഹ​​​രി​​​ക്കേ​​​ണ്ട പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ കോ​​​ട​​​തി സ​​​മ​​​യം ചെ​​​ല​​​വ​​​ഴി​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം വ​​​രു​​​ത്തിവ​​​ച്ച​​​ത് വ​​​ള​​​രെ നി​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണെ​​​ന്ന് ബെ​​​ഞ്ച് വി​​​മ​​​ർ​​​ശി​​​ച്ചു.

പാ​​​ർ​​​ല​​​മെ​​​ന്‍റ് നി​​​യ​​​മ​​​ങ്ങ​​​ൾ പാ​​​സാ​​​ക്കു​​​ന്നു.എ​​​ന്നാ​​​ൽ, അ​​​തു ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​വ​​​ർ യാ​​​തൊ​​​രു ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. അ​​​നു​​​സ​​​ര​​​ണ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ കോ​​​ട​​​തി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, അ​തും പാ​ലി​ക്കു​ന്ന​തി​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നെ ബ​​​ഹു​​​മാ​​​നി​​​ച്ചി​​​ല്ല.

അ​​​നു​​​സ​​​ര​​​ണ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​ന്‍റെ കാ​​​ര​​​ണം നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​യി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​ണം. തു​​​ട​​​ർ​​​ന്ന് സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും രൂ​​​ക്ഷ​​​ഭാ​​​ഷ​​​യി​​​ൽ ബെ​​​ഞ്ചി​​​ലെ അ​​​ധ്യ​​​ക്ഷ​​​ൻ ജ​​​സ്റ്റീ​​​സ് വി​​​ക്രം നാ​​​ഥ് വ്യ​​​ക്ത​​​മാ​​​ക്കി.

സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ അ​​​നു​​​സ​​​ര​​​ണ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് സോ​​​ളി​​​സി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച സ​​​മ​​​യ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്ക​​​ണം അ​​​തെ​​​ന്ന് ബെ​​​ഞ്ച് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​വ​​​സാ​​​നം വാ​​​ദം കേ​​​ട്ട​​​പ്പോ​​​ൾ മൂ​​​ന്ന് സ​​​ത്യ​​​വാ​​​ങ്മൂ​​​ലം മാ​​​ത്ര​​​മാ​​​ണു ല​​​ഭി​​​ച്ച​​​തെ​​​ന്ന് ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.
പ​​​ശ്ചി​​​മ ബം​​​ഗാ​​​ൾ, തെ​​​ലു​​​ങ്കാ​​​ന, ഡ​​​ൽ​​​ഹി ഒ​​​ഴി​​​കെ​​​യു​​​ള്ള സം​​​സ്ഥാ​​​ങ്ങ​​​ളി​​​ലെ​​​യും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ​​​യും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​ന് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യി കാ​​​ര​​​ണ​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​ണം.

District News

കുറിച്ചി ഹോമിയോ കോളജിൽ നായശല്യത്തിൽ പൊറുതിമുട്ടി രോഗികൾ

ചി​​​ങ്ങ​​​വ​​​നം: കു​​​റി​​​ച്ചി ഹോ​​​മി​​​യോ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ മ​​​രു​​​ന്നു വാ​​​ങ്ങാ​​​നെ​​​ത്തു​​​ന്ന നൂ​​​റു ക​​​ണ​​​ക്കി​​​ന് രോ​​​ഗി​​​ക​​​ള്‍ക്ക് പേ​​​ടി​​​സ്വ​​​പ്‌​​​ന​​​മാ​​​യി തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ള്‍. ആ​​​ശു​​​പ​​​ത്രി​​​ക്ക​​​ക​​​ത്തും പു​​​റ​​​ത്തും സ്വൈ​​​രവി​​​ഹാ​​​രം ന​​​ട​​​ത്തു​​​ക​​​യും കി​​​ട​​​ന്നു​​​റ​​​ങ്ങു​​​ക​​​യും ചെ​​​യ്യു​​​ന്ന നാ​​​യ്ക്ക​​​ള്‍ക്കി​​​ട​​​യി​​​ലൂ​​​ടെ​​​യാ​​​ണ് കൊ​​​ച്ചു​​​കു​​​ട്ടി​​​ക​​​ള​​​ട​​​ക്കം രോ​​​ഗി​​​ക​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​ത്.

ആ​​​ക്ര​​​മ​​​ണ സ്വ​​​ഭാ​​​വം ഇ​​​ല്ലെ​​​ങ്കി​​​ലും കി​​​ട​​​ന്നു​​​റ​​​ങ്ങു​​​ന്ന നാ​​​യ്ക്ക​​​ളെ അ​​​റി​​​യാ​​​തെ ച​​​വി​​​ട്ടു​​​ക​​​യോ മ​​​റ്റോ ചെ​​​യ്താ​​​ല്‍ സ്ഥി​​​തി മാ​​​റു​​​മെ​​​ന്നാ​​​ണ് രോ​​​ഗി​​​ക​​​ളു​​​ടെ ആ​​​ശ​​​ങ്ക. പ്ര​​​ധാ​​​ന വാ​​​തി​​​ലി​​​ന​​​രി​​​കി​​​ല്‍ കാ​​​വ​​​ല്‍ക്കാ​​​രാ​​​യും അ​​​ക​​​ത്ത് സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല​​​യു​​​ള്ള​​​വ​​​രെ​​​ന്ന ഭാ​​​വ​​​ത്തി​​​ലു​​​മാ​​​ണ് ഇ​​​വ​​​യു​​​ടെ പെ​​​രു​​​മാ​​​റ്റം.

കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ളും ഹോ​​​സ്റ്റ​​​ലി​​​ലെ താ​​​മ​​​സ​​​ക്കാ​​​രും കൊ​​​ടു​​​ക്കു​​​ന്ന ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച് അ​​​ക​​​ത്തു​​​ക​​​യ​​​റി കി​​​ട​​​ക്കു​​​ന്ന നാ​​​യ്ക്ക​​​ളെ ഇ​​​വി​​​ടെ​​​നി​​​ന്നും മാ​​​റ്റാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ള്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​കാ​​​യാ​​​ണെ​​​ന്നാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ​​​രാ​​​തി.

District News

തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം

മൂ​വാ​റ്റു​പു​ഴ: തൃ​ക്ക​ള​ത്തൂ​ര്‍ കാ​വും​പ​ടി, സൊ​സൈ​റ്റി​പ്പ​ടി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ല്‍​കി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സു​ക​ന്യ അ​നീ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം എം.​സി. വി​ന​യ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി പേ​ര്‍ നി​ര​ന്ത​രം സ​ഞ്ച​രി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​ത്. തെ​രു​വു​നാ​യ്ക്ക​ളി​ല്‍ പ​ല​തും അ​ക്ര​മ​കാ​രി​ക​ളാ​യ​തു​കൊ​ണ്ട് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും ഭീ​തി​യി​ലാ​ണെ​ന്നും ഉ​ട​ന്‍ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

National

ഡ​ൽ​ഹി​യി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ പ​രി​ശീ​ല​ക​ര്‍​ക്ക് തെ​രു​വ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റു

ന്യൂ​ഡ​ൽ​ഹി: അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ പ​രി​ശീ​ല​ക​ര്‍​ക്ക് രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് വ​ച്ച് തെ​രു​വ് നാ​യ്ക​ളു​ടെ ക​ടി​യേ​റ്റു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ഡ​ൽ​ഹി ജ​വാ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ചാ​ണ് സം​ഭ​വം.

കെ​നി​യ​യു​ടെ സ്പ്രി​ന്‍റ് കോ​ച്ച് ഡെ​ന്നി​സ് വാ​ൻ​സോ, ജ​പ്പാ​ന്‍റെ അ​സി​സ്റ്റ​ന്‍റ് കോ​ച്ച് മി​കോ ഒ​കു​മ​ത്സു എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​രു​വ​രെ​യും ഉ​ട​ൻ​ത​ന്നെ സ​ഫ്ദ​ർ​ജ​ങ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി.

104 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 1200 അ​ത്‌​ല​റ്റു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ലോ​ക പാ​രാ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ വേ​ദി​യാ​കു​ന്ന​ത്. 2030 ലെ ​കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​നും, 2036 ഒ​ളിം​പി​ക്സ്നും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് താ​ര​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്ന ഈ ​സം​ഭ​വം.

District News

റാ​ന്നി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ങ്ങ​ളി​ൽ തെ​രു​വു​നാ​യ വി​ള​യാ​ട്ടം

റാ​ന്നി: താ​ലൂ​ക്ക് ഓ​ഫീ​സും കോ​ട​തി​യും പ്ര​വ​ർ​ത്തി​ക്കു​ന്ന താ​ലൂ​ക്കാ​സ്ഥാ​ന​ത്തെ മി​നി സി​വി​ൽ സ്റ്റേ​ഷ​നും പ​രി​സ​ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മ​ണ​കാ​രി​ക​ളാ​യി മാ​റു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച ര​ണ്ട് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഇ​ന്ന​ലെ കോ​ട​തി വി​ട്ടി​റ​ങ്ങി​വ​ന്ന ജൂ​ണി​യ​ർ അ​ഭി​ഭാ​ഷ​ക നാ​യ​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു ക​ഷ്ടി​ച്ചാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ആ​ക്ര​മി​ക്കാ​നെ​ത്തു​ന്ന​തു ക​ണ്ടു ഭ​യ​ന്ന് നി​ല​ത്തു​വീ​ണ അ​ഭി​ഭാ​ഷ​ക​യ്ക്കു നേ​രേ ചീ​റി​യ​ടു​ത്ത നാ​യ്ക്ക​ളെ ഓ​ടി​യെ​ത്തി​യ​വ​രാ​ണ് അ​ക​റ്റി​യ​ത്. ബോ​ധ​ക്ഷ​യം ഉ​ണ്ടാ​യ​തി​നേ തു​ട​ർ‌​ന്ന് അ​ഭി​ഭാ​ഷ​ക​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

കോ​ട​തി, താ​ലൂ​ക്ക് ഓ​ഫീ​സ്, സി​വി​ൽ സ​പ്ലൈ​സ്, ഫ​യ​ർ ഫോ​ഴ്സ് തു​ട​ങ്ങി നാ​ൽ​പ​തോ​ളം ഓ​ഫീ​സു​ക​ളാ​ണ് റാ​ന്നി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കേ​ന്ദീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രു ഡ​സ​നി​ലേ​റെ നാ​യ്ക്ക​ൾ ഓ​ഫീ​സ് പ​രി​സ​ര​ങ്ങ​ളി​ൽ ത​ങ്ങു​ന്നു​ണ്ട്.

ഏ​റെ​ക്കാ​ല​മാ​യി ഇ​വി​ടെ​യു​ള്ള നാ​യ്ക്ക​ളാ​ണി​വ. ജീ​വ​ന​ക്കാ​ർ പ​തി​വാ​യി ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​ലാ​ണ് ഇ​വ സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു ത​ന്നെ ത​ങ്ങു​ന്ന​തെ​ന്ന് പ​റ​യു​ന്നു. ഓ​ഫീ​സ് വ​രാ​ന്ത​ക​ളി​ലാ​ണ് രാ​ത്രി​യി​ലും പ​ക​ലും ഇ​വ ത​ങ്ങു​ന്ന​ത്.

ചി​ല ജീ​വ​ന​ക്കാ​ർ രാ​വി​ലെ​യും ഉ​ച്ച​യ്ക്കും ഇ​വ​യ്ക്കു പ​തി​വാ​യി ഭ​ക്ഷ​ണം ന​ൽ​കാ​റു​ണ്ട്. നാ​യ്ക്ക​ൾ ജീ​വ​ന​ക്കാ​ർ​ക്കും അ​ഭി​ഭാ​ഷ​ക​ർ​ക്കും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഓ​ഫീ​സു​ക​ളി​ലെ​ത്തു​ന്ന​വ​ർ​ക്കും ഭീ​ഷ​ണി​യാ​ണെ​ന്ന പ​രാ​തി​യും ഉ​യ​രു​ന്നു​ണ്ട്.

വി​ഷ​യം താ​ലൂ​ക്ക് സ​ഭ​യി​ലും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും ഉ​ന്ന​യി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല. റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലാ​ണ് ഓ​ഫീ​സ് പ​രി​സ​ര​ങ്ങ​ളെ​ങ്കി​ലും നാ​യ പി​ടി​ത്ത​മോ എ​ബി​സി പ്ര​വ​ർ​ത്ത​ന​മോ പ​ഞ്ചാ​യ​ത്ത് ഇ​പ്പോ​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്നി​ല്ല.

Latest News

Corehub Up